
ഖുഷിനഗര്‍( യുപി): ഉത്തര്‍പ്രദേശിലെ ഖുഷിനഗറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധ വിമാനം തകര്‍ന്നു വീണു. യുപിയുടെ തലസ്ഥാന നഗരിയില്‍ നിന്ന് 322 കിലോമീറ്റര്‍ അകലെ ഖുഷിനഗറില്‍ ഇന്ന് രാവിലെയാണ് വിമാനം തകര്‍ന്നത്. പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെടുകയായിരുന്നു. മറ്റാരും വിമാനത്തില്‍ ണ്ടായിരുന്നില്ലെന്നാണ് സൂചന.

പതിവ് പരിശീലന പറക്കലിനിടെയാണ് ജാഗ്വര്‍ വിമാനം തകര്‍ന്നു വീണത്. വ്യോമസേന ഗോരഖ്പൂര്‍ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ജാഗ്വറാണ് തകര്‍ന്നത്. വിമാനം തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗുജറാത്തിലെ ജാംനഗറിലും സേനയുടെ ജാഗ്വര്‍ വിമാനം തകര്‍ന്നിരുന്നു.







Comments