
വയനാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്ജ്. വയനാട് ഡിസിസി അംഗമായ ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരായ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഒന്നര വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിരിക്കുകയാണ്. രണ്ടാഴ്ചയ്ക്ക് മുമ്പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്റെ സംരക്ഷണയിലാണ്.
ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ഒ എം ജോര്‍ജ്ജ്. സംഭവം വിവാദമായി മാറിയതോടെ ഒളിവില്‍ പോയിരിക്കുകയാണ്. ഒന്നര വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്യുകയായിരുന്നു.
ഒരാഴ്ചയ്ക്ക് മുമ്പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ വിവരം പുറത്തായി. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തുടര്‍ന്ന് ചൈല്‍ഡ്ലൈനെ വിവരം അറിയിച്ചു. പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ അറസ്റ്റ് മണത്തതോടെ ജോര്‍ജ്ജ് ഒളിവില്‍ പോയിരിക്കുകയാണ്. പെണ്‍കുട്ടി ആക്രമിക്കപ്പെടുമെന്ന സൂചനയില്‍ ചൈല്ഡ്ലൈന് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.





