
ആഢംബരത്തിന്റെ അവസാന വാക്കെന്ന വിശേഷണത്തോടെ ലോകം ഉറ്റുനോക്കിയ വിവാഹമായിരുന്നു അംബാനി പുത്രിയുടേത്. വിവാഹജീവിതത്തിലേക്ക് കടന്ന മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകള്‍ ഇഷ അംബാനി വോഗിനു നല്കിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്.
ഏഴു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് തന്നെയും ആകാശിനേയും ഐവിഎഫിലൂടെ അംബാനി കുടുംബത്തിന് ലഭിച്ചതെന്നാണ് ഇഷയുടെ വെളിപ്പെടുത്തല്‍. ഇതോടെ അമ്മ നിതാ അംബാനി മുഴുവന്‍ സമയവും വീട്ടമ്മയായി മാറുകയായിരുന്നു. തങ്ങള്‍ക്ക് അഞ്ചു വയസ്സായതിനു ശേഷമാണ് അമ്മ തിരികെ ജോലിത്തിരക്കുകളിലേക്ക് മടങ്ങിയെത്തിയതെന്നും ഇഷ പറയുന്നു.
അമ്മ വളരെ കാര്‍ക്കശ്യക്കാരിയാണ്, കൃത്യസമയത്ത് ഭക്ഷണം കളഇക്കണം, നന്നായി പഠിക്കണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും കിറുകൃത്യമാകണം. എന്നാല്‍ അച്ഛന് അങ്ങനെയല്ല. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുമമ്പാള്‍ ആദ്യം രണ്ടുപേരും വിളിക്കുന്നത് അച്ഛനെയാണെന്നും ഇഷ പറഞ്ഞു. അതിസമ്പന്ന കുടുംബത്തില്‍ പിറന്നുവെങ്കിലും അച്ഛനമ്മമാര്‍ വളര്‍ന്ന സാഹചര്യം, അവര്‍ വിശ്വസിച്ചിരുന്ന മൂല്യങ്ങള്‍ ഇവയൊക്കെ പകര്‍ന്നു തന്നാണ് തങ്ങളെ വളര്‍ത്തിയതെന്നും ഇഷ വ്യക്തമാക്കി.
ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം കഴിച്ചത്. 2018 ഡിസംബര്‍ 12 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹ ദിനത്തില്‍ അമ്മ നിതയുടെ 35 വര്‍ഷം പഴക്കമുള്ള ചുവന്ന വിവാഹസാരിയും ദുപ്പട്ടയുമാണ് മനോഹരമാക്കി ഇഷ ധരിച്ചത്.