
വില്ലിംഗ്ടണ്‍: ന്യൂസീലാണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്ക് മാറിയ എം എസ് ധോണിയും മുഹമ്മദ് ഷമിയും ടീമില്‍ തിരികെ എത്തിയത് ഇന്ത്യയെ കൂടുതല്‍ ശക്തരാക്കുന്നുണ്ട്.
ഒരു മാറ്റവുമായാണ് കിവീസും ഇന്നിറങ്ങിയിരിക്കുന്നത്. പരുക്ക് പറ്റിയ മാര്ട്ടിന് ഗപ്റ്റിലിന് പകരം കൊളിന് മന്!റോ കളിക്കും. അഞ്ച് മത്സരം അടങ്ങുന്ന പരമ്പരയില്‍ ആദ്യ മൂന്നെണ്ണം ജയിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ നാലാം ഏകദിനത്തില്‍ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. 92 റണ്‍സിന് കിവീസ് ഇന്ത്യയെ ഓള്‍ഔട്ട് ആക്കുകയും എട്ട് വിക്കറ്റ് നഷ്ടത്തില്‍ മത്സരം ജയിക്കുകയും ചെയ്തിരുന്നു.
പരുക്ക് പറ്റി രണ്ട് മത്സരങ്ങളില്‍ നിന്നും വിട്ട് നിന്ന ധോണിയുടെ മടങ്ങി വരവ് ഇന്ത്യന്‍ മധ്യനിര ബാറ്റിംഗിന് ശക്തമാക്കും. ഷമിയുടെ തിരിച്ചുവരവ് ഇന്ത്യന്‍ പേസ് നിരയ്ക്കും ശക്തി പകരും.






