തിരുവല്ല: മണിമലയാറ്റില്‍ മീന്‍പിടിക്കാനിട്ട വലയില്‍ കുരുങ്ങിയത് പൊക്കിള്‍ക്കൊടി പോലും മുറിച്ചു മാറ്റാത്ത നവജാത ശിശുവിന്റെ മൃതദേഹം. ഇരുവള്ളിപ്രയ്ക്ക് സമീപം കണ്ണാടിക്കടവില്‍ നിന്നാണ് മീന്‍വലയില്‍ കുരുങ്ങിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മൂന്ന് ദിവസം മൃതദേഹം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കും. സമീപത്തെ ആശുപത്രികളിലും പരിസരപ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവി കാമറകളിലും പരിശോധന നടത്തും. തിരുവല്ല പോലീസിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് സൂചന.

Comments