തിരുവനന്തപുരം: ഓണക്കാലയളവിൽ കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്ര നേട്ടം. ഇന്നലെ 10.82 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ 10.2 കോടി രൂപയുടെ റെക്കോർഡാണ് ഇതോടെ മറികടന്നത്.
പ്രിയദർശിനിയുടെ സീറോ ടിക്കറ്റ് ഉൾപ്പെടുത്തിയാണ് പുതിയ വരുമാന നേട്ടം. ശബരിമല സ്പെഷ്യൽ സർവീസ് സീസൺ ഒഴികെ കെ.എസ്.ആർ.ടി.സി നേടുന്ന ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമാണിത്.
ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണം വർധിച്ചതും തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾ അനുവദിച്ചതും അന്തർസംസ്ഥാന സർവീസുകൾ കൂട്ടിയതും വരുമാന വർധനയ്ക്ക് കാരണമായി. പ്രിയദർശിനി പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയും വരുമാന നേട്ടത്തിന് സഹായകമായി.

Comments