More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരള സർവകലാശാലയിലെ പൊലീസ് ലാത്തിച്ചാർജ്: ‘വിദ്യാർഥികളെ മർദിച്ചൊതുക്കുന്നത് യുഡിഎഫ് നയം’; രൂക്ഷ വിമർശനവുമായി പിണറായി

Authored by Web Desk | Last updated: 01 Sep 2026, 6:32 PM | 1 min read

Print
photo ; facebook
photo ; facebook
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നും എതിർശബ്ദങ്ങളെ മർദിച്ചൊതുക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന്റെ സംഘപരിവാർ വിധേയത്വം ചോദ്യം ചെയ്യപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ പൊലീസ് നടപടിക്ക് പിന്നിലെന്നും പിണറായി ചോദിച്ചു. വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെയാണ് വിദ്യാർഥിനികളെ പൊലീസ് ക്രൂരമായി നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓണാഘോഷത്തിന് പിന്നാലെ സർവകലാശാല പരിപാടിയിലും വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്നാലെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. മുന്നറിയിപ്പോ സാധാരണ പാലിക്കേണ്ട നടപടിക്രമങ്ങളോ ഇല്ലാതെയാണ് മർദനം തുടങ്ങിയതെന്നും പിണറായി പറഞ്ഞു.

എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മാർച്ചിന്റെ ഉദ്ഘാടനത്തിന് പോലും സമയം അനുവദിക്കാതെയാണ് പൊലീസ് നടപടി ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

അതേസമയം, സമരക്കാർക്കുനേരെ പൊലീസ് നിഷ്ഠൂരമായി മർദനം നടത്തിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു. രണ്ട് വനിതാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് മർദനമേറ്റെന്നും രണ്ട് വിദ്യാർഥികളുടെ തലയ്ക്ക് പരുക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനമില്ലാതെയാണ് പൊലീസ് വിദ്യാർഥികളെ മർദിച്ചതെന്നും പുരുഷ പൊലീസുകാർ വിദ്യാർഥിനികളെ തലയ്ക്കടിച്ച് വീഴ്ത്തിയെന്നും ഗോവിന്ദൻ ആരോപിച്ചു.

രാവിലെ ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിലും പ്രവർത്തകർക്കുനേരെ ചെളിവെള്ളം പ്രയോഗിച്ചെന്ന് ഗോവിന്ദൻ പറഞ്ഞു. ഇടത് യുവജന പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നാണ് യുഡിഎഫ് സർക്കാർ കരുതുന്നതെന്നും, കാവിവൽക്കരണത്തിനാണ് നീക്കമെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

  • pinarayi vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇൻഡോ-അറബ് കണക്ട് 2026:  അമൽജിത്ത് മേനോന് 'യങ് എന്റർപ്രണർ' പുരസ്കാരം

ഇൻഡോ-അറബ് കണക്ട് 2026: അമൽജിത്ത് മേനോന് 'യങ് എന്റർപ്രണർ' പുരസ്കാരം

photo ; facebook

‘പറയാനുള്ള മതപണ്ഡിതരുടെ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല’; കാന്തപുരത്തെ പിന്തുണച്ച് കെ.ടി. ജലീൽ

photo ; facebook

''രേവന്ത് റെഡ്ഡിയോട് ചോദിച്ചിരുന്നെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് മനസ്സിലാക്കാമായിരുന്നു'' ; ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി

photo ; facebook

‘ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്നു’; ജിഡിപി കണക്കുകളെ ചോദ്യം ചെയ്ത് ഖാർഗെ

കുറ്റ്യാടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

കുറ്റ്യാടിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

മമത ബാനർജിയുടെ അനന്തരവളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മമത ബാനർജിയുടെ അനന്തരവളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Comments