
ആലപ്പുഴ : വെറും ഒരു കുപ്പി പാല് ലേലത്തില്‍ പോയത് 20,000 രൂപയ്ക്ക്. ആലപ്പുഴ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് ലേലം നടന്നത്.
പള്ളി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ നടത്തിയ ലേലത്തിലാണ് ഒരു കുപ്പി പാലിന് ഇത്രയും വലിയ തുക ലഭിച്ചത്. പെന്ഷന്, ചികിത്സാ സഹായം എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിനായിട്ടായിരുന്നു ലേലം.
500 രൂപയില്‍ തുടങ്ങിയ ലേലം ഒടുവില്‍ 20,000 ല്‍ എത്തി നില്‍ക്കുകയായിരുന്നു. പാല് ലേലത്തില്‍ വെച്ചതിന് പുറമേ ചക്ക, മാങ്ങ തുടങ്ങിയ കാര്‍ഷിക വിളകളും ലേലത്തിന് എത്തിച്ചിരുന്നു. മൊത്തം 3.5 ലക്ഷം രൂപയോളമാണ് ഇടവകാംഗങ്ങള്‍ക്കിടയില്‍ നടത്തിയ ലേലത്തില്‍ പിരിഞ്ഞുകിട്ടിയത്.






