
നെയ്വേലി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫൈനല്‍ റൗണ്ട് കാണാതെ നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. നിര്‍ണായക മത്സരത്തില്‍ സര്വീസസസിനോട് 1-0 ന് തോല്‍വി വഴങ്ങുകയായിരുന്നു. ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാതെയാണ് കേരളം പുറത്തായത്.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഒരു താരം ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് കേരളം മത്സരം പൂര്‍ത്തിയാക്കിയത്. വിജയത്തോടെ സര്‍വീസസ് ഫൈനല്‍ റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തു. ഗ്രൂപ്പ് ബിയില്‍ നിന്ന് ആറു പോയിന്റോടെ ഒന്നാം സ്ഥാനക്കാരയാണ് സര്‍വീസസിന്റെ ഫൈനല്‍ പ്രവേശം. ദുര്‍ബലരായ തെലങ്കാനയോടും പുതുച്ചേരിയോടും കേരളം സമനില വഴങ്ങിയിരുന്നു.
ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ തെലങ്കാനയെ പുതുച്ചേരി സമനിലയില്‍ തളച്ചതോടെയാണ് രണ്ടു ഗോളിനു ജയിച്ചാല്‍ മുന്നേറാന്‍ കേരളത്തിനു സാധ്യത തെളിഞ്ഞത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ സര്‍വീസസിനു മുന്നില്‍ കേരളം അടിയറവ് പറയുകയായിരുന്നു.






