പ്രണയം സഫലം: സംവിധായകന് അരുണ്‍ ഗോപി സൗമ്യയ്ക്ക് മിന്നു ചാര്‍ത്തി
Authored by Web Desk | Last updated: 09 Feb 2019, 6:02 PM | 1 min read
കൊച്ചി: സംവിധായകന് അരുണ്‍ ഗോപി വിവാഹിതനായി. സെന്റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ടനാള്‍ നീണ്ട പ്രണയമാണ് വൈറ്റില പള്ളിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സഫലമായത്. നടന് ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന് മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു വിവാഹ ചടങ്ങുകള്‍. തുടര്‍ന്ന് കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസയില്‍ വിവാഹസത്ക്കാരം നടത്തും. സിനിമാ മേഖലയിലുള്ളവര്‍ക്കായി അടുത്ത തിങ്കളാഴ്ചയാണ് വിരുന്നൊരുക്കിയിരിക്കുന്നത്. അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത ദിലീപ് ചിത്രമായിരുന്നു രാമലീല. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. രാമലീലയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇരുപത്തൊന്നാം നൂറ്റാണ്ട് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.