
തൊടുപുഴ: ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന് എംഎല്‍എയോട് സിപിഎം വിശദീകരണം തേടും. എംഎല്‍എയുടെ നടപടി സിപിഎം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് വ്യക്തമാക്കി. തെറ്റായ പെരുമാറ്റം പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ല. സബ് കളക്ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോയെന്ന കാര്യം പരിശോധിക്കുമെന്നും പിന്നാലെ എംഎല്‍എയോട് വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
അതേമസമയം കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് അദേഹം പറഞ്ഞു. അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും പ്രതികരിച്ചു. എംഎല്‍എയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകളാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അനധികൃത നിര്‍മ്മാണം തടയാനെത്തിയ റവന്യൂ സംഘത്തെ തടയുകയും സബ് കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദമായിരിക്കുന്നത്. നിര്‍ത്തിവെയ്ക്കല്‍ നോട്ടീസ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം തുടര്‍ന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.
2010 ലെ ഹൈക്കോടതി ഉത്തരവ പ്രകാരമാണ് പുഴയോരത്തെ നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കിയത്. കെഡിഎച്ച്പി കമ്പനി പാര്‍ക്കിങ്ങിനായി അനുവദിച്ച പഴയ മൂന്നാറിലെ പഴയുടെ തീരത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പണികള്‍ നിര്‍ത്തിവെയ്ക്കാന്‍ തയാറാകാത്തതിനാണ് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്്.






