Authored by Web Desk | Last updated: 10 Feb 2019, 2:09 PM | 1 min read
രംഗീല എന്ന മലയാള ചിത്രത്തിന്റെ സെറ്റില്‍ വച്ച് സണ്ണി ലിയോണിന് ഒപ്പമെടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ നടന് സലിംകുമാര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ചിത്രം പങ്കുവെച്ചതോടെ ട്രോളന്മാര് ഇത് ഏറ്റെടുക്കുകയായിരുന്നു. പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളാണ് ട്രോളന്മാര് പങ്കുവെച്ചത്. സണ്ണി ചേച്ചി എന്ത്യെയെന്ന് ആരെങ്കിലും ചോദിച്ചാല്‍ മണവാളന് കൊണ്ടു പോയെന്ന് പറഞ്ഞാല്‍ മതി. ഭവാനി പ്യാരിയോട് ചെയ്തതിന്റെ മധുരപ്രതികാരമാണ് ഇതെന്ന്, ഇങ്ങനെയാണ് ട്രോളുകള്‍.
ഫഹദ് ഫാസില്‍ ചിത്രം മണിരത്നം സംവിധാനം ചെയ്ത സന്തോഷ് നായരുടെ ചിത്രം രംഗീലയിലാണ് സണ്ണി പ്രധാന കഥാപാത്രമാവുന്നത്. ഗോവയാണ് പ്രധാന ലൊക്കേഷന്‍. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന് നിര്‍മ്മിക്കുന്ന ചിത്രമാണ് രംഗീല. രംഗീലയില്‍ എത്തുന്നതിനു മുന്‍പേ തന്നെ മമ്മൂട്ടി നായകനാകുന്ന മധുരരാജയിലെ ഐറ്റം സോങ്ങില്‍ സണ്ണി ലിയോണ്‍ അഭിനയിച്ചിരുന്നു. 'ഭവാനി മനസ്സ് വെച്ചാല്‍ ഈ കലവറ നമുക്കൊരു മണിയറ ആക്കാം....കുട്ടി എന്ത് ചെയ്യുന്നു... അമ്മയെ സഹായിക്കുന്നു... എന്നിങ്ങനെ പോകുന്നു കമന്റുകള്‍.