
വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. കാര്‍ട്ടൂണ്‍ കഥാപാത്രത്തെ കൂട്ടുപിടിച്ചാണ്'എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാന്‍ സീറ്റ് ബെല്‍റ്റ് ശീലമാക്കുക' എന്ന കുറിപ്പോടെ കേരള പോലീസിന്റെ വക ട്രോള്‍. കുട്ടികളുടെ മാസികയായ 'മായാവി' ചിത്രകഥയില്‍ 'ഡിങ്കിനി' എന്ന പുതിയ കഥാപാത്രം വരുന്നുവെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ വക ട്രോള്‍.
സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നാണ് ട്രോളില്‍ പോലീസ് പറഞ്ഞുവെയ്ക്കുന്നത്. സാമൂഹിക പ്രശ്നങ്ങള്ക്കുഗ, നിയമലംഘനങ്ങള്‍ക്കും പൊതുജനത്തിന് അവബോധമുണ്ടാക്കാനും മുന്നറിയിപ്പ് നല്‍കാനും ട്രോളുകളിലൂടെയുള്ള കേരളാ പോലീസിന്റെ ശ്രമങ്ങള്‍ എന്നും വിജയിക്കാറുണ്ട്. നേരത്തെ ടിക് ടോകിന്റെ നില്ല്..നില്ല് വീഡിയോയ്ക്കെതിരെയും കേരള പോലീസ് ട്രോളിലുടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.






