
ധനുഷും സായി പല്ലവിയും തകര്‍ത്താടിയ റൗഡി ബേബി കുതിക്കുകയാണ്. അതോടൊപ്പം റെക്കോഡുകളും പഴങ്കഥയാകുകയാണ്. 40 ദിനങ്ങള്‍ കൊണ്ട് സൗത്ത് ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ഗാനം എന്ന ബഹുമതി റൗഡി ബേബി സ്വന്തമാക്കി. സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും 'റൗഡി ബേബി' തരംഗമാണ്. ഒറ്റപ്പാട്ടിലൂടെ ആരാധകരുടെ നിരവധി പ്രശംസകളാണ് സായ് പല്ലവിയെ തേടിയെത്തിയത്.
പ്രഭുദേവയാണ് ഈ നൃത്തരംഗത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. എന്നാല്‍ 2008-ല്‍ 'ഉങ്കളില്‍ യാര് അടുത്ത പ്രഭുദേവ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു സായ് പല്ലവി. അതേ സെറ്റില്‍ നിന്നും 10 വര്‍ഷത്തിനു ശേഷം എടുത്ത ചിത്രം എന്ന കുറിപ്പോടെ താരം ട്വിറ്ററില്‍ പ്രഭുദേവക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
'കഴിവിന്റെ പരമാവധി പരിശ്രമിച്ചാല്‍ അല്പം വൈകിയാണെങ്കിലും ആഗ്രഹിച്ചതെന്തോ അത് നമ്മെ തേടിവരും'-സായ് പല്ലവി കുറിയ്ക്കുന്നു. ധനുഷിനെക്കാള്‍ മികച്ച നര്‍ത്തകി, ധനുഷിന്റെ എക്കാലത്തെയും മികച്ച നൃത്തജോഡി ഇങ്ങനെയാണ് ആരാധകരിപ്പോള്‍ സായിയെ വിശേഷിപ്പിക്കുന്നത്. 188 മില്യണ്‍ ആളുകളാണ് ഗാനം ഇതുവരെ കണ്ടിരിക്കുന്നത്. മുന്‍പ് ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനവും ഗാനം സ്വന്തമാക്കിയിരുന്നു.






