
പോണ്ടിച്ചേരി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധര്‍ണ. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന്റെ മുന്നിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുന്നത്.
സൗജന്യ അരി വിതരണത്തിനടക്കം മന്ത്രിസഭ എടുത്ത തീരുമാനങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നുവെന്നും ആരോപിച്ചാണ് ധര്‍ണ. ഡിഎംകെയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളാണ് ധര്ണനടത്തുന്നത്.
ഗവര്‍ണര്‍ക്ക് ഒരു അധികാരവും ഇല്ലെന്നും മന്ത്രിമാര്‍ നല്കുന്ന പേപ്പറുകളില്‍ ഒപ്പിടുകമാത്രമാണ് അവരുടെ ജോലിയെന്നും തങ്ങളുടെ സര്‍ക്കാരില്‍ പ്രശ്നമുണ്ടാക്കുന്നതിന് പ്രധാനമന്ത്രി അയച്ചതാണെന്നും മുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ ഈ നടപടി നിയമവിരുദ്ധമാണെന്നും മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് ചോദിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ചെയ്യേണ്ടതെന്നും കിരണ്‍ ബേദി പറഞ്ഞു. താന്‍ ഫയലുകള്‍ ഒന്നും വൈകിക്കിന്നില്ലെന്നും 21ന് ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും വിളിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമവിരുദ്ധമായ തരത്തിലാണ് മുഖ്യമന്ത്രി രാജ് നിവാസില്‍ എത്തി വിശദീകരണം ചോദിച്ചതെന്നും കിരണ്‍ ബേദി വ്യക്തമാക്കി. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കത്തിന്റെ പകര്‍പ്പ് വാട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്.






