തിരുവനന്തപുരം: കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം പിടികൂടണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം അനുഭാവികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതിനിടെ മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് സൂചന. അന്വേഷണത്തിന് കര്‍ണാടക പോലീസിന്റെ സഹായം തേടിയതായി പോലീസ് വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് കര്‍ണാടക പോലീസിന്റെ സഹായം തേടിയത്. കര്‍ണാടക പോലീസ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചു.
പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരെയാണ് ഇന്നലെ വൈകിട്ട് വെട്ടിക്കൊന്നത്. കാറില്‍ എത്തിയ അക്രമി സംഘം യുവാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക സൂചന. സി.പി.എം പ്രാദേശിക നേതാക്കളെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.






