
ചെന്നൈ: കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യു.പി.എ സഖ്യത്തിനെതിരെ തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ രൂപീകരിച്ച പുതിയ സഖ്യത്തില്‍ ബി.ജെ.പിയും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ നടത്തിയ ചര്‍ച്ചയിലാണ് സഖ്യത്തിന് ധാരണയായത്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് മഹാസഖ്യം രൂപീകരിക്കുന്നതെന്ന് പനീര്‍ശെല്‍വം പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒരുമിച്ച് മത്സരിക്കും. തമിഴ്നാട്ടില്‍ അഞ്ച് സീറ്റ് ബി.ജെ.പിക്ക് നല്‍കും.
തമിഴ്നാട്ടില്‍ 21 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് പിന്തുണ നല്‍കുമെന്ന് പിയൂഷ് ഗോയല്‍ അറിയിച്ചു. തമിഴ.നാട്ടില്‍ എടപ്പാടി പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തിലും കേന്ദ്രത്തിലും മോഡിയുടെ നേതൃത്വത്തിലും തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പീയൂഷ് ഗോയല്‍ പ്രതികരിച്ചു.
രാവിലെ പട്ടാളിമ്കള് കക്ഷിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ക്ക് ഏഴൂ സീറ്റ് നല്‍കും. വിജയകാന്തിന്റെ എം.ഡി.എം.കെയുമായി ചര്‍ച്ച നടക്കുകയാണ്. തമിഴ്നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി നടത്തിവന്ന ദീര്‍ഘനാളായുള്ള പരിശ്രമത്തിനാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്.






