
ഇസ്ലാമാബാദ്: പാക്ക് സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശിക്ക് പാക്കിസ്ഥാന് സമ്മാനമായി നല്‍കിയത് സ്വര്‍ണ്ണം പൂശിയ തോക്ക് ആണെന്ന് റിപ്പോര്‍ട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ആദ്യമായി പാക്കിസ്ഥാനില്‍ ഔദ്യോഗികമായി സന്ദര്‍ശനം നടത്തിയത്. കശ്മീരില്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ സൗദി കിരീടാവകാശിയുടെ പാക്ക് സന്ദര്‍ശനം വലിയ വാര്‍ത്തയായിരുന്നു.
പാക്ക് സന്ദര്‍ശനത്തിനിടെ സെനറ്റ് അംഗങ്ങള്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെനറ്റ് ചെയര്‍മാനാണ് സ്വര്‍ണ്ണം പൂശിയ തോക്ക് സൗദി കിരീടാവകാശിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാകിസ്ഥാന് സന്ദര്‍ശനം ഒരു ദിവസത്തേക്ക് വൈകിപ്പിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ സൗദി അപലപിച്ചതിന് പിന്നാലെയായിരുന്നു നടപടി.
പദ്ധതി പ്രകാരം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശനിയാഴ്ചയാണ് സല്മാന് രാജകുമാരന് പാകിസ്താനില്‍ എത്തേണ്ടത്. ഇത് പിന്നീട് ഞായറാഴ്ച്ചത്തേക്ക് മാറ്റുകയായിയുന്നു.






