
ദുബായ് : ദുബായില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളി ബല്വീര്സിങ്ങിനെ തേടി എത്തിയത് ഗംഭീര സമ്മാനം. തന്റെ കാലാവധി കഴിഞ്ഞ ഡു സിം കാര്‍ഡ് പുതുക്കിയതായിരുന്നു ബല്വീര്സിങ്ങ്.
ഏഴരലക്ഷം ദിര്‍ഹം വിലമതിക്കുന്ന മക്ലാരെന്‍ സൂപ്പര്‍ കാറാണ് ബല്‍വീര്‍ സിങ്ങിനെ തേടിയെത്തിയത്. ജനുവരി 31- ന് മുന്‍പായി പുതുക്കിയ തിരിച്ചറിയല്‍ രേഖ വെച്ച് സിം കാര്‍ഡ് പുതുക്കിയപ്പോഴാണ് ബല്‍വീറിന് ഗംഭീര സമ്മാനം ലഭിച്ചത്.
പ്രതീക്ഷിക്കാതെ ലഭിച്ച ഈ ഭാഗ്യം തന്റെയും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെ ഭാവിക്കായി ഉപയോഗിക്കുമെന്ന് ബല്‍വീര്‍സിങ് പറഞ്ഞു.
ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയ നിമിഷമാണിതെന്നും ബല്‍വീര്‍സിങ് വ്യക്തമാക്കി. ഏഴര ലക്ഷം ദിര്‍ഹം അതായത് ഒന്നരക്കോടിയോളം രൂപയാണ് സമ്മാനമായി ലഭിച്ച മക്ലെരെന് 570S സ്പൈഡറിന്റെ വില.






