More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

ഇന്ത്യന്‍ നിരയിലെ പ്രമുഖ മോഡലുകള്‍ക്ക് കോടികളുടെ വിലക്കുറവ് പ്രഖ്യാപിച്ച് മക്ലാരന്‍

Authored by Web Desk | Last updated: 13 Jun 2026, 12:41 PM | 2 min read

Print
ഇന്ത്യന്‍ നിരയിലെ പ്രമുഖ മോഡലുകള്‍ക്ക് കോടികളുടെ വിലക്കുറവ് പ്രഖ്യാപിച്ച് മക്ലാരന്‍
ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ മക്ലാരന്‍ (McLaren) ഇന്ത്യന്‍ നിരയിലെ പ്രമുഖ മോഡലുകള്‍ക്ക് കോടികളുടെ വിലക്കുറവ് പ്രഖ്യാപിച്ചു. ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഇന്ത്യ-യുകെ (United Kingdom) സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) പശ്ചാത്തലത്തിലാണ് ഈ വിലക്കിഴിവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ കൊണ്ട് ഏറ്റവും വലിയ ആനുകൂല്യം ലഭിച്ചിരിക്കുന്നത് മക്ലാരന്റെ '750S സ്പൈഡര്‍' (McLaren 750S Spider) മോഡലിനാണ്. മുമ്പ് 8.78 കോടി രൂപ വിലയുണ്ടായിരുന്ന ഈ ആഡംബര ഓപ്പണ്‍-ടോപ്പ് സൂപ്പര്‍കാറിന് ഒറ്റയടിക്ക് 3.32 കോടി രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഈ മോഡലിന്റെ പുതിയ വില 5.46 കോടി രൂപയായി മാറി.


ഇളവുകള്‍ അനുസരിച്ച് 3,000 സിസിക്ക് മുകളിലുള്ള പെട്രോള്‍ കാറുകളുടെ ഇറക്കുമതി തീരുവ ആദ്യ വര്‍ഷം നിലവിലുള്ള 110 ശതമാനത്തില്‍ നിന്നും വെറും 30 ശതമാനമായി കുറയും. തുടര്‍ന്ന് വാര്‍ഷിക ഇറക്കുമതി ക്വാട്ട സംവിധാനം വഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നികുതി ഘട്ടംഘട്ടമായി 10 ശതമാനത്തിലേക്ക് താഴ്ത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. മക്ലാരന്‍ 750S കൂപ്പെയ്ക്ക് (McLaren 750S Coupe) 3 കോടി രൂപയും, ഗ്രാന്‍ഡ് ടൂറിംഗ് മോഡലായ മക്ലാരന്‍ GTS 2.32 കോടി രൂപയുമാണ് കരാറിന്റെ ഫലമായി കുറഞ്ഞത്. മക്ലാരന്‍ 750S, മക്ലാരന്‍ GTS എന്നീ രണ്ട് മോഡലുകളിലും കരുത്തുറ്റ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനാണ തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ കപ്പാസിറ്റി പുതിയ നികുതി ഇളവുകളുടെ പരിധിയില്‍ വരുന്നതിനാലാണ് ഇരു മോഡലുകള്‍ക്കും വമ്പിച്ച വിലക്കുറവ് ലഭിച്ചത്.


ഏറ്റവും ഉയര്‍ന്ന വിലക്കുറവ് ലഭിച്ച 750S സ്പൈഡര്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഓപ്പണ്‍-ടോപ്പ് സൂപ്പര്‍കാറുകളില്‍ ഒന്നാണ്. ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് ഈ കാര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനോടൊപ്പം കണ്‍വെര്‍ട്ടബിള്‍ ഹാര്‍ഡ്‌ടോപ്പ് റൂഫും കനല്‍കുന്നുണ്ട്. ഇതിലെ 4.0 ലീറ്റര്‍ V8 എഞ്ചിന്‍ പരമാവധി 740 hp പവറും 800 Nm ടോര്‍ക്കും ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി പവര്‍ റിയര്‍ വീലുകളിലേക്ക് (Rear Wheel Drive) അയക്കുന്നു. പെര്‍ഫോമന്‍സ് നോക്കിയാല്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സൂപ്പര്‍കാറിന് വെറും 2.8 സെക്കന്‍ഡുകള്‍ മാത്രം മതിയാകും. റൂഫ് മെക്കാനിസം അധികമായി ഉണ്ടെങ്കിലും ഈ വേഗത നിലനിര്‍ത്താന്‍ കാറിന് സാധിക്കും. 330 kmph ഈ മോഡലിന്റെ ടോപ് സ്പീഡ്.


മക്ലാരന്‍ 750S കൂപ്പെ പതിപ്പിലും ഇതേ V8 എഞ്ചിനും കാര്‍ബണ്‍ ഫൈബര്‍ ഷാസി പാക്കേജുമാണ് സജ്ജീകരിച്ചിട്ടുള്ളത്. വളരെ ഭാരം കുറഞ്ഞ കൂപ്പെക്ക് പൂജ്യത്തില്‍ നിന്നും 100 kmph വേഗതയിലെത്താന്‍ 2.8 സെക്കന്‍ഡും, 200 kmph വേഗത മറികടക്കാന്‍ വെറും 8 സെക്കന്‍ഡില്‍ താഴെ സമയവും മതിയാകും. മികച്ച ഹാന്‍ഡ്‌ലിംഗ് ഉറപ്പാക്കുന്നതിനായി പ്രോആക്ടീവ് ഷാസി കണ്‍ട്രോള്‍ സസ്പെന്‍ഷന്‍ (Proactive Chassis Control suspension), ആക്ടീവ് എയറോഡൈനാമിക്സും റിയര്‍വീല്‍ ഡ്രൈവ് ലേഔട്ടും ഇതില്‍ ഒരുക്കിയിട്ടുണ്ട്. മക്ലാരന്റെ ഈ രണ്ട് ട്രാക്ക് ഫോക്കസ്ഡ് മോഡലുകളും ഉയര്‍ന്ന വേഗതയിലും മികച്ച സ്റ്റെബിലിറ്റി ഉറപ്പുനല്‍കുന്നു.


ദൈനംദിന ഉപയോഗങ്ങള്‍ക്കും സുഖകരമായ ദീര്‍ഘദൂര യാത്രകള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സൂപ്പര്‍കാറാണ് മക്ലാരന്‍ GTS. സുപരിചിതമായ 4.0 ലീറ്റര്‍ V8 ആര്‍ക്കിടെക്ചര്‍ തന്നെയാണ് ലഭിക്കുന്നതെങ്കിലും പരമാവധി 626 hp പവറും 630 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. പൂജ്യത്തില്‍ നിന്നും 100 kmph വേഗതയിലെത്താന്‍ 3.2 സെക്കന്‍ഡ് സമയം മാത്രമെടുക്കുന്ന ഈ കാറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 325 കിലോമീറ്ററാണ്.


Tags

  • mclaren

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വില്‍പ്പന ആരംഭിയ്ക്കും മുന്‍പേ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഹീറോ

വില്‍പ്പന ആരംഭിയ്ക്കും മുന്‍പേ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഹീറോ

ഹൈലക്സിന്റെ ന്യൂജെന്‍ മോഡല്‍ അധികം വൈകാതെ നിരത്തുകളില്‍ എത്തും

ഹൈലക്സിന്റെ ന്യൂജെന്‍ മോഡല്‍ അധികം വൈകാതെ നിരത്തുകളില്‍ എത്തും

പുതിയ ഫാമിലി എസ്‌യുവിയുമായി സ്‌കോഡ ; ബുക്കിംഗ് ഉടന്‍ ആരംഭിയ്ക്കും

പുതിയ ഫാമിലി എസ്‌യുവിയുമായി സ്‌കോഡ ; ബുക്കിംഗ് ഉടന്‍ ആരംഭിയ്ക്കും

ബൈക്ക് വാങ്ങാന്‍ ആളുകള്‍ ഇരച്ചെത്തുന്നു ;  ബുക്കിംഗ് താല്ക്കാലികമായി നിര്‍ത്തിവെച്ച് കമ്പനി

ബൈക്ക് വാങ്ങാന്‍ ആളുകള്‍ ഇരച്ചെത്തുന്നു ; ബുക്കിംഗ് താല്ക്കാലികമായി നിര്‍ത്തിവെച്ച് കമ്പനി

എസ്യുവി ക്രാഷ് ടെസ്റ്റില്‍ കനത്ത പരാജയം നേരിട്ട് കിയ സോനെറ്റ്

എസ്യുവി ക്രാഷ് ടെസ്റ്റില്‍ കനത്ത പരാജയം നേരിട്ട് കിയ സോനെറ്റ്

 പ്രീമിയം എസ്യുവി സെഗ്മെന്റില്‍ സാന്നിധ്യം ശക്തമാക്കാന്‍ രണ്ട് പുത്തന്‍ ഇവിയുമായി ടാറ്റ മോട്ടോര്‍സ്

പ്രീമിയം എസ്യുവി സെഗ്മെന്റില്‍ സാന്നിധ്യം ശക്തമാക്കാന്‍ രണ്ട് പുത്തന്‍ ഇവിയുമായി ടാറ്റ മോട്ടോര്‍സ്