
ബാലാകോട്ട്:''പുലര്‍ച്ചെ മൂന്നുമണിയായിക്കാണും. വന്‍ സ്ഫോടക ശബ്ദം കേട്ടു. ഭൂകമ്പമാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീട് ആകാശത്തുകൂടി യുദ്ധ വിമാനങ്ങള്‍ പറക്കുന്നതു കണ്ടു'' ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചു ബാലാകോട്ടിലെ ജാബാ ഗ്രാമവാസിയുടെ വാക്കുകള്‍.
ഇന്ത്യ നടത്തിയ വ്യോമാക്രമണം സംബന്ധിച്ചു ജാബാ സ്വദേശിയുടെ വാക്കുകള്‍ ബി.ബി.സിയാണു പുറത്തുവിട്ടത്. ആക്രമണം രണ്ട് മിനിറ്റാണു നീണ്ടതെന്നാണു നാട്ടുകാരുടെ മൊഴി. ശബ്ദം കേട്ടിടത്തേക്ക് ഓടിയെത്തിയെങ്കിലും വലിയ കുഴിമാത്രമാണു കാണാനായത്. പിന്നീട് അവിടം െസെനിക വളയത്തിലായി. പാക് പോലീസിനുപോലും ഇപ്പോള്‍ ബോംബുകള്‍ പതിച്ച സ്ഥലത്തേക്കു പ്രവേശനമില്ല.
ഇന്ത്യയിലേക്കു കടക്കാന്‍ തയാറായി 42 ചാവേര്‍ ഭീകരര്‍ പാകിസ്താനിലെ ബാലാകോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രത്തി ലുണ്ടായിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ''സ്ഫോടനശബ്ദം കേട്ടു, അത് ഭൂകമ്പമാണെന്നു വിചാരിച്ചു'' ജാബാ ഗ്രാമവാസികള്‍ ; കൊല്ലപ്പെട്ടത് 42 ചാവേറുകള്‍, 14 പേര് റാവല്‍പിണ്ടി, അട്ടോക് സ്വദേശികള്‍.
പരിശീലനകേന്ദ്രം പൂര്‍ണമായി തകര്‍ത്ത ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ആകെ മുന്നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായാണു വിവരം. ''മര്‍ക്കസ് സയിദ് അഹമ്മദ് സഹീദ്'' എന്ന പേരിലുള്ള പരിശീലനകേന്ദ്രത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ മൂന്നു കണ്ട്രോള് റൂമുകളും പ്രവര്‍ത്തിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന 42 ചാവേറുകളില്‍ 14 പേര് പാകിസ്താനിലെ റാവല്‍പിണ്ടി, അട്ടോക് സ്വദേശികളാണ്.
ജെയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസറിന്റെ ജന്മദേശവും റാവല്‍പിണ്ടിയാണ്. അസര്‍ ഇപ്പോള്‍ റാവല്‍പിണ്ടിയിലെ പാക് െസെനിക ആശുപത്രിയിലാണുള്ളതെന്നാണു വിവരം. ബാലാകോട്ട് പരിശീലനകേന്ദ്രത്തിനു നേരേ ഇന്ത്യന്‍ വ്യോമാക്രമണമുണ്ടായതായി അസറും സ്ഥിരീകരിച്ചു. എന്നാല്‍, ആക്രമണത്തില്‍ തന്റെ അനുയായികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ യാതൊരു പരുക്കും പറ്റിയിട്ടില്ലെന്നാണ് അയാളുടെ അവകാശവാദം.
ക്യാമ്പിനു നേതൃത്വം നല്‍കിയിരുന്ന, അസറിന്റെ ഭാര്യാസഹോദരന്‍ മൗലാന യൂസഫ് അസറും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണു വിവരം. മൗലാന അമ്മാര്‍, മൗലാന തല്‍ഹ സെയ്ഫ്, മുഫ്തി അസര്‍ ഖാന് കശ്മീരി, ഇബ്രാഹിം അസര്‍ എന്നിവരാണു കൊല്ലപ്പെട്ട മറ്റു പ്രമുഖര്‍.
മസൂദ് അസര്‍, ജെയ്ഷെ മുഹമ്മദ് രൂപീകരിക്കുന്നതിനു മുമ്പ് ബാലാകോട്ടിലെ പരിശീലനകേന്ദ്രം ഉപയോഗിച്ചിരുന്നതു നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനാണ്. പരിശീലനത്തിന്റെ ഭാഗമായി ചാവേറുകള്‍ക്ക് ഉള്‍പ്പെടെ €ാസെടുക്കാന് അസറും മറ്റു മുതിര്‍ന്ന ഭീകരരും ബാലാകോട്ട് ക്യാമ്പിലെത്തിയിരുന്നു. കുനാര്‍ നദിയുടെ തീരത്തായതിനാല്‍ ജലപരിശീലനം ഉള്‍പ്പെടെ സാധ്യമായിരുന്നു.






