ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് ദളിത് കോളനി ആക്രമിച്ചു. വണ്ണിയാര്‍ സമുദായക്കാരിയായ ജയപ്രദയും ദളിത് യുവാവായ ജയപ്രദയും തമ്മില്‍ മിശ്ര വിവാഹം കഴിച്ചതാണ് ആക്രമണത്തിന് കാരണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന തിരുമൂര്‍ത്തിയും ജയപ്രദയും കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. ജയപ്രദയുടെ സമുദായക്കാരുടെ ആമ്രകണ ഭീഷണി ഭയന്ന് കുടലൂര്‍ എന്ന സ്ഥലത്ത് വച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇരുവരയെും വിളിച്ചു വരുത്തി പോലീസ് ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.
തിരുമൂര്‍ത്തിക്കൊപ്പം പോകണമെന്ന് പെണ്‍കുട്ടി നിലപാട് എടുത്തു. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും വണ്ണിയാര്‍ സമുദായക്കാരും ചേര്‍ന്ന് വില്ലുപുരത്തെ ദളിത് കോളനി ആക്രമിക്കുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് വണ്ണിയാര്‍ സമുദായക്കാരായ അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.






