തിരുവനന്തപുരം: ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍. ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയില്‍ നിന്നുമാണ് പിടികൂടിയത്. ഡി.വൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ സഹായിച്ച ഫാസില്‍ എന്നയാളെയും പോലീസ് പിടികൂടി. ഫാസിലിന്റെ വാഹനത്തിലാണ് ഇമാം സഞ്ചരിച്ചു കൊണ്ടിരുന്നത്.
ബാലപീഡനത്തിന് കേസെടുത്തതോടെ ഒളിവില്‍ പോയ ഇമാം കോയമ്പത്തുരിലേക്കാണ് ആദ്യം പോയതെന്ന് പോലീസ് വെളിപ്പെടുത്തി. അവിഡെ നിന്ന് വിജയവാഡയിലേക്ക് പോയി. വിജയാവാഡയില് നിന്നുമാണ് ഇയാള്‍ മധുരയില്‍ എത്തിയത്. ഇമാമിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരുന്ന അന്വേഷണ സംഘം ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കിയത്.
ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ട് സഹോദരന്മാരെ നേരത്തെ പിടികൂടിയിരുന്നു. കേസില്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 12ലേക്ക് മാറ്റിയിരുന്നു.






