
അഡിസ് അബാബ: 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണു. അഡിസ് അബാബയില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. പ്രതിദിന സര്‍വീസ് നടത്തുന്ന ബോയിങ് 737 വിമാനമാണ് തകര്‍ന്നത്.
പ്രാദേശിക സമയം രാവിലെ 8.44 നാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒട്ടേറെപേര്‍ മരിച്ചതായി എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ എ;്രപേര് മരിച്ചുവെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എത്യോപന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്.






