
മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ഡിലക്സ്. ശില്‍പ്പ എന്ന ട്രാന്സ്വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. വിജയ് സേതുപതിയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ട്രെയ്ലര് ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. വിജയ് സേതുപതി, സാമന്ത, ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സൂപ്പര്‍ ഡിലക്സ് മാര്‍ച്ച് 29-നാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ്ചിത്രമാണ് സൂപ്പര്‍ ഡീലക്സ്. ചിത്രത്തില്‍ രമ്യ കൃഷ്ണനും ഒരു ഒരു പോണ് നടിയുടെ വേഷത്തിലാണ് എത്തുന്നത്. സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണ് സൂപ്പര്‍ ഡിലക്സില്‍ താന്‍ കൈകാര്യം ചെയ്തതെന്ന് രമ്യ പറയുന്നു. ലീല എന്നാണ് രമ്യയുടെ കഥാപാത്രത്തിന്റെ പേര്. ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ തന്റെ കഥാപാത്രത്തെ കുറിച്ച് രമ്യ പറഞ്ഞിരുന്നു.
''ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും. സൂപ്പര്‍ ഡിലക്സിലെ ലീല എന്ന കഥാപാത്രം ഞാന്‍ പണത്തിന് വേണ്ടി ചെയ്യുന്നതല്ല. അതെന്റെ വലിയ ആഗ്രഹമാണ്''- രമ്യ പറയുന്നു. ലീലയെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് നദിയ മൊയ്തുവിനെയായിരുന്നു. പിന്നീടാണ് കഥാപാത്രം രമ്യയിലേക്ക് എത്തുന്നത്. രമ്യ ലീലയെ മനോഹരമായി അവതരിപ്പിച്ചുവെന്ന് സംവിധായകന് ത്യാഗരാജന് കുമാരരാജയും പറയുന്നു. കുമാരരാജയുടെ കഥയ്ക്ക് മിഷ്കിന്, നളന് കുമാരസ്വാമി, നീലന് കെ.ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.






