
തിരുവനന്തപുരം: ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ രാജിക്കു കാരണം അഭിപ്രായവ്യത്യാസമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. നളിനി നെറ്റോയുടെ രാജിയില്‍ മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്വന്തം സഹോദരന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുന്ന സാഹചര്യത്തില്‍ അവര്‍ സ്വയം ഒഴിയുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
മുന്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ ആര്. മോഹനനാണ് മുഖ്യരേന്തിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ ലോക്സഭാ മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നളിനി നെറ്റോ രാജിവെച്ചത്. മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫിലെ ഉന്നതരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു രാജിയെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.






