
പാര്‍വതി തിരുവോത്ത് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്തിട്ട് നാളുകളായി. പ്രത്യേകിച്ചൊരു മുന്നറിയിപ്പും കൂടാതെയാണ് പാര്‍വതി സമൂഹ മാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷയായത്. എന്നാല്‍ ഇപ്പോള്‍ പാര്‍വതി സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാകുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രവും കവിതാ ശകലവും പോസ്റ്റ് ചെയ്തായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള പാര്‍വതിയുടെ രംഗപ്രവേശം.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പാര്‍വതിയുടെയും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയുടേയും പാട്ടാണ്. പൊള്ളുന്ന വെയിലിനെ കുറിച്ചാണ് ഇരുവരുടെയും പാട്ട്. ചൂടാണേ........തല പൊളിയണ ചൂട്..എന്നാണ് ഇവരുടേയും പാട്ട്. തകര്‍ത്ത് പെയ്യുന്ന മഴയുടെ വീഡിയോയും പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. ആസിഡ് ആക്രമണ വിഷയവുമായി ബന്ധപ്പെട്ട ചിത്രം ഉയരെയില്‍ നായികാ വേഷം ചെയ്യുകയാണ് പാര്‍വതി ഇപ്പോള്‍. ഇതില്‍ ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന കാഥാപാത്രമാണ് താരം എത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രത്തിലാണ് പാര്‍വതി അടുത്തതായി എത്തുന്നത്.






