
ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസിന് മാലിക് നേതൃത്വം നല്കുന്ന ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ (ജെ.കെ.എല്‍.എഫ്) കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഭീകര വിരുദ്ധ നിയമപ്രകാരമാണ് നിരോധനം. മൂന്ന് പതിറ്റാണ്ടിനിടെ ഇത് മൂന്നാം തവണയാണ് ജെ.കെ.എല്‍.എഫിനെ നിരോധിക്കുന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ നടപടികള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ സുരക്ഷാ ക്യാബിനറ്റ് കമ്മറ്റിയാണ് ജെ.കെ.എല്‍.എഫിനെ നിരോധിക്കാന്‍ തീരുമാനിച്ചത്. യാസിന് മാലിക് നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണെന്ന് സംഘടനയെ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗുബ പറഞ്ഞു. ജെ.കെ.എല്‍.എഫിനെതിരെ 37 എഫ്.ഐ.ആറുകള്‍ നിലവിലുണ്ടെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
ഈ മാസം ജമ്മു കശ്മീരില്‍ നിരോധിക്കുന്ന രണ്ടാമത്തെ സംഘടനയാണ് ജെ.കെ.എല്‍.എഫ്. നേരത്തെ ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെ കേന്ദ്രം നിരോധിച്ചിരുന്നു. ഭീകര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് ജെ.കെ.എല്‍.എഫിന്റെ നിരോധനം.







Comments