ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ കുടുക്കി മൈക്ക് സ്റ്റംപ്. ഫിറോസ് ഷാ കോട്ലയില് നടന്ന ഡല്‍ഹി- കൊല്‍ക്കത്ത മത്സരത്തിനിടെയാണ് വിവാദ സംഭവം നടന്നത്. അടുത്ത പന്തില്‍ ബൗണ്ടറി ആണെന്ന് പറഞ്ഞത് മൈക്ക് സ്റ്റംപ് പിടിച്ചെടുത്തത് പുറത്തായതോടെ പന്തിന്റേത് ഒത്തുകളിയാണെന്ന് ആരോപണം ഉയരുകയായിരുന്നു.
കൊല്‍ക്കത്തന്‍ താരം റോബിന് ഉത്തപ്പ ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിനു പിന്നില്‍ നിന്നാണ് സ്റ്റംപ് മൈക്രോഫോണ്‍ പന്തിന്റെ സംഭാഷണം പിടിച്ചെടുത്തത്. 'ഇതൊരു ബൗണ്ടറിയാണ്' എന്നായിരുന്നു പന്തിന്റെ പ്രവചനം.തൊട്ടടുത്ത പന്തില്‍ ഡല്‍ഹി താരം സന്ദീപ് ലമിഷെയ്മിന്റെ പന്തില്‍ റോബിന് ഉത്തപ്പ ബൗണ്ടറി നേടുകയും ചെയ്തു.
സംഭവത്തിനു പിന്നാലെ പന്തിന്റെ ബൗണ്ടറി പ്രവചനം ആരാധകരില്‍ ചിലര്‍ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒത്തുകളിയുടെ ഭാഗമായി ഋഷഭ് പന്ത് നല്കിയ സൂചനയാണ് ഇതെന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ വന്നതോടെ സംഭവം ഗൗരവമേറിയതായി. തൊട്ടുപിന്നാലെ ഒത്തുകളിയുടെ ഭാഗമാണെന്ന് തരത്തില്‍ വാദം ഉയരുകയായിരുന്നു. സംഭവം കൈവിട്ടതോടെ ബിസിസിഐ ഇടപെടുകയായിരുന്നു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരെ വിമര്‍ശിച്ചാണ് ബിസിസിഐ രംഗത്തെത്തിയത്. ഓഫ് സൈഡ് ശക്തമാക്കി ബൗണ്ടറി തടയാന്‍ പന്ത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരോട് പറഞ്ഞതാകാം ഇതെന്ന് ബിസിസിഐ വ്യക്തമാക്കി. പൂര്‍ണമല്ലാത്ത വീഡിയോ ഭാഗങ്ങള്‍ ഉപയോഗിച്ച് വിവാദമുണ്ടാക്കരുതെന്നും ബിസിസിഐ പറഞ്ഞു.

Comments