
കൊല്ലം കരുനാഗപ്പള്ളി ഓയൂരില്‍ യുവതി പട്ടിണി കിടന്ന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുഷാരയുടെ സഹോദരന്. പഞ്ചസാര വെള്ളവും അരി കുതിര്ത്തും മാത്രമാണ് പലപ്പോഴും തുഷാരയ്ക്ക് ഭര്‍ത്താവും അമ്മായിയമ്മയും നല്‍കിയിരുന്നതെന്നാണ് വിവരം. മരണ സമയത്ത് തുഷാരയ്ക്ക് 20 കിലോ മാത്രമായിരുന്നു ഭാരം. യുവതിയുടെ മരണത്തോടെ നിഗൂഢതകള്‍ മറഞ്ഞു കിടന്ന ആ വീട്ടിനെക്കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
വിവാഹസമയത്ത് ജ്യോതിഷത്തിന്റെ ചെറിയ പരിപാടി ഉണ്ടെന്ന് ഭര്‍ത്തൃവീട്ടുകാര്‍ പറഞ്ഞിരുന്നുവെങ്കിലും അത് ദുര്‍മന്ത്രവാദം ആണെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്ന് യുവതിയുടെ സഹോദരന് പറയുന്നു. സ്ഥലത്തെ വലിയ ദുര്‍മന്ത്രവാദിനി ആയിരുന്നു അമ്മായിയമ്മ. ഭര്‍ത്താവ് ചന്തുലാലിനും ആഭിചാരമുണ്ടായിരുന്നു. പല പ്രമുഖരും പ്രശ്ന പരിഹാരത്തിന് ഇവരുടെ പക്കല്‍ എത്തിയിരുന്നുവെന്നാണ് വിവരം.
പോലീസില്‍ പരാതി നല്കിയാല് ചേച്ചിക്ക് കൂടുതല്‍ ഉപദ്രവം ഏല്‍ക്കേണ്ടി വരുമെന്നതുകൊണ്ടാണ് ആ തീരുമാനം വേണ്ടെന്ന് വെച്ചത്. തന്റെ ഭര്‍ത്താവും അമ്മായയമ്മയുമല്ലേ തല്ലുന്നതെന്നും, പോലീസില്‍ പരാതി നല്കി കുടുംബഗ നശിപ്പിക്കരുതെന്നും ചേച്ചി ആവശ്യപ്പെട്ടിരുന്നു. ഇതുകൊണ്ടാണ് പിന്നീട് പരാതി ഒന്നും നല്‍കാതെ പോയതെന്നും സഹോദരന് ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.






