
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ എ വിജയരാഘവന്റെ വിവാദ പരാമർശത്തിനും രാഹുൽഗാന്ധിയുടെ കേരള സന്ദർശനത്തിനുമിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് എതിരെയുള്ള വിവാദ പരാമർശത്തെ സിപിഎം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.
എന്നാൽ തെരഞ്ഞെടുപ്പിൽ ഇത്ദോഷകരമായി ബാധിക്കുമെന്ന് മുന്നണിയിൽ അഭിപ്രായമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിവാദം ചർച്ച ചെയ്യും. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വവും ചർച്ചയ്ക്കു വരും. വയനാട്ടിൽ കൂടുതൽ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രചരണം കൂടുതൽ ശക്തമാക്കാനും തീരുമാനമുണ്ടായേക്കും . സംസ്ഥാനത്തെ പൊതു തെരഞ്ഞെടുപ്പ്സാ ഹചര്യങ്ങളും സെക്രട്ടേറിയറ്റ് വിലയിരുത്തും.






