
ചെന്നൈ: ഐപിഎല്‍ ക്രിക്കറ്റ് പൂരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം എസ് ധോണിയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട് ഭാര്യ സാക്ഷിയും മകളും. ധോണിയുടെ മത്സരങ്ങളില്‍ ഇരുവരും ക്യാമറയ്ക്ക് വിരുന്നൊരുക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് ധോണിയുടേയും സാക്ഷിയുടെയും തറയില്‍ കിടന്നുറങ്ങുന്ന ചിത്രമാണ്.
ചെന്നൈ വിമാനത്താവളത്തില്‍ വിമാനം കാത്തിരിക്കുന്നതിനിടെ ഇരുവരും ലഗേജ് ബാഗ് തലയിണയാക്കി തറയില്‍ കിടന്നുറങ്ങുകയായിരുന്നു. ധോണി തറയില്‍ കിടന്നുറങ്ങുന്ന ചിത്രം നേരത്തേ പുറത്തു വന്നിട്ടുണ്ടെങ്കിലും ഇത്തവണ കൂട്ടിന് സാക്ഷിയും കൂടുകയായിരുന്നു. ഇരുവരും കിടന്നുറങ്ങുന്ന ചിത്രം ധോണി ആണ് ഇസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ചെന്നൈയുടെ മറ്റ് താരങ്ങള്‍ ഇരുവരും കിടന്നുറങ്ങുന്നതിന്റെ സമീപത്തിരിക്കുന്നതും ചിത്രത്തില്‍ കാണാം. ഐപിഎല്ലിലെ മത്സരത്തിനു ശേഷം രാവിലെയുള്ള വിമഗാനം കിട്ടിയാല്‍ ഇതായിരിക്കും സംഭവിക്കുകയെന്നാണ് ധോണി ഫോട്ടോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. വ്യാഴാഴ്ച ജയ്പൂരിലാണ് ചെന്നൈയുടെ അടുത്ത മത്സരം. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്സാണ്് എതിരാളികള്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.





