
ന്യൂയോര്‍ക്ക്: വരുംകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് കസേരയിലേക്ക് മകളെ എത്തിക്കുന്നത് ഉന്നമിടുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മകള്‍ ഇവാന്‍കയ്ക്ക് വേണ്ടി ലോകബാങ്ക് അദ്ധ്യക്ഷ കസേരയില്‍ ഇരുത്താന്‍ ശ്രമം തുടങ്ങി. മകളെ മിടുക്കുള്ള കണക്ക് വിദഗ്ധ നയതന്ത്ര മികവുള്ളവള്‍ എന്നെല്ലാമാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. അടുത്തിടെ മകള്‍ ഇവാന്‍കയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തുകൂടെ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ആളുകള്‍ അതിനെ സ്വജനപക്ഷപാതം എന്ന് വ്യാഖ്യാനിച്ചേക്കും എന്നായിരുന്നു ട്രംപിന്റെ മറുപടി.
എന്നാല്‍ മകളുടെ കഴിവുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് അവര്‍ ലോകബാങ്കിന്റെ തലപ്പത്ത് എത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് വിലയിരുത്തി. മകളെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത് സ്വജനപക്ഷപാതമായി കരുതിയേക്കാം എന്നാല്‍ മകള്‍ക്ക് അക്കാര്യം ചെയ്യാനുള്ള അവിശ്വസനീയമായ കഴിവ് ഉണ്ട്. കണക്കുകൂട്ടാന്‍ അവര്‍ ബഹുമിടുക്കിയാണ്. അതിനാല്‍ അവള് ലോകബാങ്കിന്റെ തലപ്പത്ത് വന്നാല്‍ അത് ഒരു മഹത്തായ കാര്യമായിരിക്കും. മാത്രമല്ല അവള് നല്ല ഒരു നയതന്ത്രജ്ഞയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാല്‍ യുഎന്‍ അംബാസിഡര്‍ എന്ന നിലയില്‍ ശോഭിച്ചേക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.
അറ്റ്ലാന്റിക്കിനു നല്കിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ ഇവാങ്കയെ ലോകബാങ്ക് തലപ്പത്ത് എത്തിക്കാന്‍ ട്രംപ് നീക്കം നടത്തിയേക്കുമെന്നാണ് സൂചന. ഭരണരംഗത്തും സാമ്പത്തികരംഗത്തും അക്കാദമിക് മേഖലയിലും നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ളവരെയാണ് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്. ലോകബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറകേ്ടഴ്സ് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്യണം. എന്നാല്‍ പ്രസിഡന്റ് ഒരാളെ നാമനിര്‍ദേശം ചെയ്താല്‍ അയാളെ നേരിട്ട് നിയമിക്കാനുള്ള സാഹചര്യമുണ്ട്. ഈ നീക്കം അമേരിക്കന്‍ പ്രസിഡന്റ് നടത്തിയേക്കും എന്നാണ് സൂചന.
ഇവാങ്കയുമായി ഒരു അഭിമുഖം നടത്തിക്കോട്ടെ എന്ന് പ്രസിഡന്റിന്റെ ഓഫീസില്‍ വിളിച്ച് അന്വേഷിച്ച അറ്റ്ലാന്റിക് റിപ്പോര്‍ട്ടറോട് ഇവാങ്കയല്ല പകരം താനാണ് സംസാരിക്കാന്‍ പോകുന്നതെന്നായിരുന്നു ട്രംപ് പറഞ്ഞത്. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ ഇവാങ്ക ഒരുങ്ങുകയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ മുന്‍പ് തന്നെ പുറത്ത് വന്നിരുന്നു. അവള് അങ്ങനെ വിചാരിച്ചാല്‍ ആര്‍ക്കും അവളെ തടയാനും തോല്പിക്കാനുമാകില്ലെന്ന് ആത്മവിശ്വാസത്തോടെ ട്രംപ് പറഞ്ഞു. ഇവാങ്ക താത്കാലികമായി ഡി ഫകേ്ടാ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി അലങ്കരിച്ചിട്ടുണ്ട്. 2012 ലെ ഏ20 ഉച്ചകോടിയില്‍ ട്രംപിനെ അനുഗമിച്ചതും ഇവാങ്ക തന്നെയായിരുന്നു.






