
ബോളിവുഡിലെ ഉത്തമ ദമ്പതിമാരായാണു സെയ്ഫ് അലിഖാനും കരീന കപൂറും അറിയപ്പെടുന്നത്. ദമ്പതികളുടെ മകന് തൈമൂര്‍ അലിഖാന് ജനിച്ച നാള് മുതല്‍ തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആദ്യം പേരിന്റെ കാര്യത്തില്‍ ഈ കുഞ്ഞ് സ്റ്റാര്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ തൈമൂറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഒപ്പിയെടുക്കാനാണ് ക്യാമറ കണ്ണുകളുടെ പരക്കം പാച്ചില്‍. തൈമൂറിന്റെ ചിത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്.
തൈമൂറിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്തവണ അമ്മ കരീനയുടെ സെല്‍ഫിയിലാണ് തൈമൂറിന്റെ ചിത്രം പതിഞ്ഞത്. ജിമ്മില്‍ നിന്നുള്ള കരീനയുടെ സെല്‍ഫിയില്‍ യാദൃശ്ചികമായി തൈമൂറും സെയ്ഫ് അലി ഖാനും ഉള്‍പ്പെടുകയായിരുന്നു. വെയ്റ്റ് എക്സര്‍സൈസ് ചെയ്യുന്ന അച്ഛനെ നോക്കി നില്ക്കുന്ന തൈമൂറിനെയാണ് കരീനയുടെ സെല്‍ഫിയില്‍ കാണുന്നത്.






