
മുംബൈ: കാമസൂത്ര 3ഡി ചിത്രത്തിലെ നായിക സൈറ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് നടി ചികിത്സയിലായിരുന്നു. മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3ഡി 2013 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തില്‍ ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരമായാണ് സൈറ എത്തിയത്.
നടിയുടെ മരണത്തില്‍ സംവിധായകന് രൂപേഷ് പോള്‍ അനുശോചനം രേഖപ്പെടുത്തി. ഒരിക്കലും വിചാരിക്കാത്ത മരണമെന്നായിരുന്നു രൂപേഷ് പോളിന്റെ പ്രതികരണം. മികച്ച അഭിനേത്രിയാണ്, എന്നാല്‍ ഇവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്നാണ് സൈറ കടന്നുവന്നത്.






