
ദോഹ : ഖത്തറി പൗരന്മാര്ക്ക് രോഗികളായ ബന്ധുക്കളെ പരിചരിക്കാന്‍ അവധി. ഇതു സംബന്ധിച്ച കരട് നിര്‍ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
മാതാവ്, പിതാവ്, ഭാര്യ, ഭര്‍ത്താവ്, ഭാര്യ, മക്കള്‍ എന്നിവരെ പരിചരിക്കാനാണ് അവധി. പ്രത്യേക സാഹചര്യത്തില്‍ മറ്റ് ബന്ധുക്കളെ ശുശ്രൂഷിക്കാനും അവധി നല്‍കും.
സ്വദേശികള്‍ക്ക് മാത്രമായിരിക്കും അവധി. അതും രോഗിക്ക് മറ്റൊരാളുടെ സഹായമില്ലാതെ ഒന്നുംചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ മാത്രം.
രോഗിയായ വ്യക്തിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും അവധി നല്‍കുക. ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും എത്ര ദിവസമാണ് അവധിയെന്നും തീരുമാനിക്കുക.






