
ലഖ്നൗ: സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് ആശുപത്രിയില്‍. വെള്ളിയാഴ്ചയാണ് യാദവിനെ ലഖ്നൗവിലെ പി.ജി.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുലായം സിംഗിന് വൈകാതെ ആശുപത്രി വിടാനാവുമെന്നാണ് പ്രാഥമിക പരിശോധനയ്ക്കു ശേഷം ഡോടക്ടര്മാര് അറിയിച്ചത്. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. പതിവ് പരിശോധനയുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതെന്നും അധികൃതര്‍ പറയുന്നു.
ഗ്യാസ്ട്രോ, ന്യൂറോ രോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്നയാളാണ് 79 കാരനായ മുലായമെന്നും അധികൃതര്‍ അറിയിച്ചു.






