ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഇനി ആഗോള ഭീകരന്. ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് യുഎന്‍ രക്ഷാ സമിതി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഇന്ത്യയുടെ ആവശ്യം തടഞ്ഞിരുന്ന ചൈന ഒടുവില്‍ എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നിര്‍ണായക നീക്കമുണ്ടായത്. ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കും. രാജ്യാന്തര തലത്തില്‍ യാത്രാവിലക്കും ഇനി മസൂദ് അസ്ഹറിനുണ്ടാകും. ഇന്ത്യയുടെ ആവശ്യത്തിന് പുറമെ യുഎസ്, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളും ചൈനയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാലു തവണ മസൂദ് അസ്ഹറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന വീറ്റോ ഉപയോഗിച്ച് തടഞ്ഞിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണം, മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ ആസൂത്രണം ചെയ്തത് ജെയ്ഷെ തലവനായ മസൂദ് അസ്ഹറായിരുന്നു.

ജയ്ഷെ മുഹമ്മദിനെ 2001 ഒക്ടോബറില്‍ നിരോധിത സംഘടനയായി പ്രഖ്യാപിച്ചെങ്കിലും അസറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം യു.എന്നിന്റെ ഐ.എസ് അല്‍ ക്വയ്ദ ഉപരോധ സമിതിയില്‍ (1267 സമിതി) ചൈന തുടര്‍ച്ചയായി തടയുകയായിരുന്നു. പാകിസ്താനുമായുള്ള ബന്ധവും സാമ്പത്തിക താല്‍പ്പര്യങ്ങളുമാണു ഇന്ത്യയുടെ ആവശ്യത്തിനെതിരെയുള്ള ചൈനയുടെ നീക്കത്തിനു കാരണം.
അമേരിക്കയുടേത് അടക്കമുള്ള നിര്‍ദേശങ്ങള്‍ക്കു വഴങ്ങാന്‍ ചൈന തയാറാകാത്തതോടെ തുടര്‍ന്ന്, ഇക്കാര്യം നേരിട്ടു യു.എന്‍. രക്ഷാസമിതിയില്‍ അവതരിപ്പിക്കാന്‍ അമേരിക്ക നീക്കം തുടങ്ങിയത് ചൈനയ്ക്കു മേല്‍ സമ്മര്‍ദമാകുകയായിരുന്നു. ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ ജയ്ഷിന്റെ പങ്കു വ്യക്തമായതു നിര്‍ണായകമായി. അസ്ഹറിനെതിരേ യു.എസിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ ഫ്രാന്‍സ് പുതിയ പ്രമേയം കൊണ്ടുവന്നു. ചൈന തീരുമാനമെടുക്കേണ്ട സമയമായെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
മേയ്ദിനം മസൂദ് അസറിനു മരണമണിയാകുമെന്നും യു.എന്‍. ഉപരോധ സമിതി ആഗോള ഭീകരനായി മുദ്രയടിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ സൂചന നല്‍കിയിരുന്നു.

Comments