
റായ് ബറേലി: ബി.ജെ.പി യെ സഹായിക്കുന്നതിലും ഭേദം താന്‍ മരിക്കുന്നതാണെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ പ്രചാരണം എസ്.പിയേയും ബി.എസ്.പിയേയും എതിര്‍ത്തുകൊണ്ട് ബി.ജെ.പിയെ സഹായിക്കുമോ എന്ന ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു അവര്‍.
'ഞാന്‍ നിങ്ങളോടു പറഞ്ഞു കഴിഞ്ഞു. ആത്മഹത്യ ചെയ്താലും ഞാന്‍ അവരെ സഹായിക്കില്ല. ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ പറയേണ്ടത്?' കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിയെ സഹായിക്കുകയാണ് എന്ന ബി.എസ്.പി. അധ്യക്ഷ മായാവതിയുടെ ആരോപണത്തോട് പ്രിയങ്ക ഇങ്ങനെ പ്രതികരിച്ചു.
പ്രിയങ്കയുടെ പ്രസ്താവനകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവായ മായാവതിയും രംഗത്തെത്തിയിരുന്നു. തന്റെ അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ബി.ജെ.പിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായി ദുര്‍ബല സ്ഥാനാര്‍ത്ഥികളെ ഉപയോഗിക്കും എന്ന പ്രസ്താവന കഴിഞ്ഞ ദിവസം പ്രിയങ്ക നടത്തിയിരുന്നു.'കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നതെന്നു പകല്‍ പോലെ വ്യക്തമാണ്. എവിടെയെല്ലാം അവര്‍ ശക്തരാണോ അവിടെയെല്ലാം അവര്‍ വിജയിക്കും. അവര്‍ ശക്തരല്ലാത്ത ഇടങ്ങളില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാനാവും അവര്‍ ശ്രമിക്കുക.' പ്രിയങ്ക പറഞ്ഞിരുന്നു.
പ്രിയങ്കയുടെ പ്രസ്താവനകള്‍ക്കെതിരെ എസ്.പിയും ബി.എസ്.പിയും ഉടന്‍ തന്നെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ്സ് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ എവിടേയും നിര്‍ത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു പാര്‍ട്ടിയും അങ്ങനെ ചെയ്യാറില്ല. ജനങ്ങള്‍ അവര്‍ക്കൊപ്പം ഇല്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നത്. അഖിലേഷ് യാദവ് പറഞ്ഞു.
മായാവതിയുടെ പ്രതികരണം 'ബി.ജെ.പിയും കോണ്‍ഗ്രസും ഒന്ന് തന്നെയാണ്. കോണ്‍ഗ്രസിന് വോട്ടു ചെയ്ത നിങ്ങളുടെ വോട്ടുകള്‍ പാഴാക്കരുത്. രാഹുല്‍ ഗാന്ധിക്ക് പക്വത ഇല്ലേ? പ്രധാനമന്ത്രിയെ അദ്ദേഹം ആശ്ലേഷിച്ചത് എന്തിനാണ്?'. മായാവതി






