
പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി താരവും, നടിയും, ബിസ്സിനസുകാരിയുമാണ് കിം കര്ദാഷിയാന് വെസ്റ്റ്. വാര്‍ത്തകളില്‍ താരമായി നില്ക്കുന്ന കിമ്മിന്റെ ഏറ്റവും പുതിയ വിശേഷം നാലാമതും അമ്മയായി എന്നതാണ്. കിം കര്‍ദാഷിയനും ഗായകന് കെയിന്‍ വെസ്റ്റിനും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് പിറന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്കാന് കിമ്മും ഭര്‍ത്താവും ഒരുങ്ങിയത് അടുത്ത ബന്ധുക്കള്‍ പോലും അറിഞ്ഞിരുന്നില്ല.
കുഞ്ഞ് ജനിച്ച ശേഷമാണ് ഇവര്‍ വിവരം പുറത്ത് വിടുന്നത്. കിമ്മിന്റെ സഹോദരി കോര്‍ട്ട്നി കര്‍ദാഷിയനാണ് കിമ്മിന് കുഞ്ഞ് ജനിച്ച വിവരം പുറത്ത് വിട്ടത്. ആണ്‍കുഞ്ഞാണ് പിറന്നതെന്ന് കോര്‍ട്ട്നി പറഞ്ഞു. 2014ലാണ് കിമ്മും കെയിന്‍ വെസ്റ്റും വിവാഹിതരാകുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞും വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെയാണ് പിറന്നത്.






