സുല്‍ത്താന്‍പൂര്‍(യുപി): പോളിങ് ദിവസം കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനേകാ ഗാന്ധിയും എതിര് സ്ഥാനാര്‍ത്ഥിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എസ്.പി.-ബി.എസ്.പി. സീറ്റില്‍ മത്സരിക്കുന്ന സോനുസിങിന്റെ അനുയായികള്‍ വോട്ടര്‍ മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം.
സോനുവിന്റെ അണികള്‍ വോട്ടര്‍ന്മാരെ ഭീക്ഷണിപ്പെടുത്തിയെന്ന മനേക ഗാന്ധിയുടെ ആരോപണം സോനു സിങ് അംഗീകരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ച്ച് ചെയ്യുന്നത്. എന്നാല്‍ മേനകാഗാന്ധിക്കെതിരേ മുദ്രാവാക്യങ്ങളുയര്‍ത്തി സോനുസിങിന്റെ അനുയായികള്‍ എത്തിയതോടെ ഇരുവരും വാക്കേറ്റം അവസാനിപ്പിച്ച് പിരിയുകയായിരുന്നു.
ഗുണ്ടായിസം ഇവിടെ നടക്കില്ല എന്നു മനേക ഗാന്ധി സോനു സിങിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോയും എ.എന്‍.ഐ ആണ് പുറത്തു വിട്ടിരിക്കുന്നത്.
'ഞങ്ങള്‍ ബൂത്ത് പരിശേധനയ്ക്കായാണ് ഇവിടെ എത്തിയത്. പോളിങ് ബൂത്തിലും സമീപപ്രദേശങ്ങളിലും സമാധാനപരമായി വോട്ടെടുപ്പ് നടക്കുന്നു. എന്നാല്‍ സോനുസിങ്ങുമായി ബന്ധമുള്ള, ജയിലില്‍ നിന്നും ഒളിവില്‍പോയ ഒരാള്‍ വോട്ടര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാവര്ക്കും സമാധാനമായി അവരുടെ അവകാശമായ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കണം'- മേനകാഗാന്ധി പറഞ്ഞു.
'മണ്ഡലം മുഴുവന്‍ എനിക്കൊപ്പമാണ്. മണ്ഡലത്തില്‍ നൂറ് ശതമാനം വിജയം നേടാന്‍ സാധിക്കും. എനിക്കെതിരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്'- സോനുസിങ് പറഞ്ഞു.

Comments