
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകനായി മുന്‍ ക്രൊയേഷ്യന്‍ താരം ഇഗോര്‍ സ്റ്റിമാക്കിനെ നിയമിച്ചു. സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ക്രൊയേഷ്യയ്ക്കായി ലോകകപ്പ് കളിച്ചിട്ടുള്ള താരം കൂടിയായ സ്റ്റിമാക്കിനെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പരിശീലകനായി നിയമിച്ചത്.
എ.ഐ.എഫ്.എഫിന്റെ ടെക്നിക്കല്‍ കമ്മിറ്റി നടത്തിയ അഭിമുഖത്തിനുശേഷം സ്റ്റിമാക്കിന്റെ പേര് നിര്‍ദേശിച്ചിരുന്നു. എ.ഐ.എഫ്.എഫ് ആസ്ഥാനത്ത് നടന്ന അഭിമുഖങ്ങള്‍ക്കും നാലുമണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കുമൊടുവിലാണ് ടെക്നിക്കല്‍ കമ്മിറ്റി സ്റ്റിമാക്കിനെ നിര്‍ദേശിച്ചത്. തുടര്‍ന്ന് എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമ തീരുമാനമെടുക്കുകയായിരുന്നു.
1998ല്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയ ക്രൊയേഷ്യന്‍ ടീമില്‍ അംഗമായിരുന്നു പ്രതിരോധതാരമായ സ്റ്റിമാക്ക്. 50ല്‍ അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയവുമുണ്ട്. അതുപോലെതന്നെ ക്രൊയേഷ്യന്‍ രാജ്യാന്തര ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് ഇഗോര്‍ സ്റ്റിമാക്ക്. 2013-13 കാലത്തിലായിരുന്നു അദ്ദേഹം ക്രൊയേഷ്യന്‍ പരിശീലകനായത്.
മുന്‍ ബെംഗലൂരു എഫ്.സി കോച്ച് ആല്‍ബര്‍ട്ട് റോക്ക്, ലീ മിന് സുങ്, ഹകാന്‍ എറിക്സണ് എന്നിവരേയും പരിശീലന സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
AIFF appoints Igor Stimac as new 🇮🇳 men's senior team ⚽️ head coach 🙌
Read ⏩ https://t.co/ItXoqw0gxA#BackTheBlue #IndianFootball #BlueTigers 🐯 pic.twitter.com/sX5lGSnceF— Indian Football Team (@IndianFootball) May 15, 2019






