സെല്‍വരാഘവന്റെ സംവിധാനത്തില്‍ അദ്ദേഹത്തിന്റെ സഹോദരന് ധനുഷും റിച്ച ഗംഗോപധ്യായയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച തമിഴ് ചലച്ചിത്രമാണ് 'മയക്കം എന്ന'. ജെമിനി ഫിലിംസിന്റെ ബാനറില്‍ ഓം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് 2011 പുറത്തിറങ്ങിയ ചിത്രമാണ് മയക്കം എന്ന. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാവാന്‍ കൊതിക്കുന്ന യുവാവിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.
ചിത്രത്തിലെ 'അടിടാ അവളെ' എന്ന ഗാനത്തിലെ വരികള്‍ക്ക് മാപ്പു പറഞ്ഞ് ഇപ്പോള്‍ സംവിധായകന് സെല്വരാഘവന് രംഗത്ത് എത്തിയിരിക്കുകയാണ്. 'അടിടാ അവളെ, ഉധൈതാ അവളെ, വിട്രാ അവളെ, തേവൈ ഇല്ല...' എന്നിങ്ങനെയാണ് ആ വരികള്‍. സെല്‍വരാഘവന്റെ സഹോദരനും ചിത്രത്തിലെ നായകനുമായ ധനുഷ് ആണ് ഗാനങ്ങളുടെ വരികള്‍ എഴുതിയത്. ഗാനത്തിലെ വരികളില്‍ കടുത്ത സ്ത്രീവിരുദ്ധതയുള്ളതിനാലാണ് മാപ്പ് പറയുന്നതെന്നും അത്തരം വരികള്‍ ഒരിക്കലും എഴുതാന്‍ പാടില്ലായിരുന്നെന്നും സെല്വരാഘവന് പറഞ്ഞു.
''ഒരു സംവിധായകന് സാമൂഹിക പ്രതിബദ്ധതയുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഞാന്‍ മാപ്പ് പറയുന്നു. അത്തരം വരികള്‍ ഒരിക്കലും എഴുതാന്‍ പാടില്ലായിരുന്നു. അത് തെറ്റാണ്. ഞാനല്ല ആ വരികള്‍ എഴുതിയത്'' - സെല്വരാഘവന് വ്യക്തമാക്കി. ഈ ഗാനം ആലപിച്ചിരിക്കുന്നതും ധനുഷാണ്. ഗാനത്തിലെ സ്ത്രീവിരുദ്ധമായ വരികളെകുറിച്ച് ചിത്രം റിലീസ് ചെയ്ത സമയത്തും ഏറെ വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നിരുന്നു.

Comments