കാസര്‍ഗോഡ്: കള്ളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് റീപോളിംഗ് നടത്തുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ച് എത്തുന്നവരെ പരിശോധിക്കുമെന്ന് വരാധികാരി കൂടിയായ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ 48-ാം നമ്പര്‍ ബൂത്തില്‍ മുഖാവരണം ധരിച്ച് എത്തുന്നവരെ പരിശോധിക്കാന്‍ ഒരു വനിതാ ജീവനക്കാരിയെ നിയമിച്ചതായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
പോളിംഗ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച തിരിച്ചറിയല്‍ രേഖയോ കമ്മീഷന് നിര്‍ദ്ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലുമോ ഹാജരാക്കിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. വോട്ടര്‍ പട്ടികയിലെ പേരും തിരിച്ചറിയല്‍ രേഖയിലെ പേരും ഒന്നുതന്നെ ആയിരിക്കണം. അല്ലാത്തപക്ഷം വോട്ട് ചെയ്യാന്‍ അനുവദിക്കില്ല.






