
രാവിലെ സ്കൂളിലേക്ക് വരുന്ന കുട്ടികളെ പുഞ്ചിരിയോടെ കാത്തുനില്ക്കുന്ന പ്രധാനാധ്യാപിക. കൈപിടിച്ചും കെട്ടിപ്പിടിച്ചും കുട്ടികളെ ക്ലാസ് മുറിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ കാരണങ്ങള്‍ കൊണ്ടാണ് എസ്. രൂപ എന്ന അധ്യാപിക കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും പ്രിയങ്കരിയാകുന്നതും.
തെലങ്കാനയിലെ യദാദ്രി- ഭോംഗിര്‍ ജില്ലയിലെ അഡ്ഡഗുഡൂരുവിലുള്ള തെലങ്കാന സോഷ്യല്‍ വെല്‍ഫയര്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളിലെ പ്രധാന അധ്യാപികയാണ് രൂപ. ചൂരല്‍ വടിയും കണ്ണുരുട്ടലുമല്ല സ്നേഹത്തോടെയുള്ള ആലിംഗനമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതെന്ന് രൂപയെ പഠിപ്പിച്ചത് ഒരു പലസ്തീനിയന്‍ വീഡിയോയാണ്. യുദ്ധത്തിന്റെ ദുരിത ഫലങ്ങളനുഭവിക്കുന്ന മേഖലയിലെ കുട്ടികള്‍ക്ക് ആത്മവിശ്വാസവും കരുതലും നല്‍കുന്നതിന്റെ ഭാഗമായി പലസ്തീനിലെ ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന് വിദ്യാര്‍ഥികളെ ഇങ്ങനെ അഭിവാദ്യം ചെയ്യുന്ന വീഡിയോ ആയിരുന്നു അത്. വീഡിയോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപ ആവിഷ്കരിച്ച സ്വാഗത പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ക്ലാസ് മുറിയുടെ വാതിലില്‍ നാല് ചിഹ്നങ്ങള്‍ പതിച്ചിട്ടുണ്ട്. അവയിലേതാണ് കുട്ടികള്‍ തെരഞ്ഞെടുക്കുന്നത് എന്നത് അനുസരിച്ചാണ് സ്വാഗതം. ചിഹ്നങ്ങളിലൊന്ന് ഹൃദയത്തിന്റേതാണ്. അതില്‍ തൊടുന്ന കുട്ടികളെയാണ് രൂപ ആലിംഗനം ചെയ്ത് സ്വീകരിക്കും. മറ്റുള്ളവരെ അവര്‍ തെരഞ്ഞെടുക്കുന്ന ചിഹ്നമനുസരിച്ച് സ്വാഗതം ചെയ്യും.
വേറിട്ട ചുറ്റുപാടുകളില്‍ നിന്നും വരുന്ന കുട്ടികളെ ഒരുപോലെ സ്വാഗതം ചെയ്യുന്ന രീതി കുട്ടികളിലും സന്തോഷം നിറയ്ക്കുന്നു. പ്രിന്സിപലിന്റെ ഈ സ്നേഹം നിറഞ്ഞ സ്വാഗതം കുട്ടികളുമായി കൂടുതല്‍ അടുക്കാന്‍ സഹായിച്ചെന്നും പലരുംതങ്ങളുടെ കുടുംബ പ്രശ്നങ്ങളടക്കം പങ്കുവെയ്ക്കാന്‍ മുന്നോട്ടു വന്നു തുടങ്ങിയെന്നും രൂപ പറയുന്നു.
After seeing the viral of the Palestine teacher uniquely greeting students, Principal of TSWREIS, Addaaguduru, Rupa tried the same. The experience was 'emotional', she said to me. TSREIS schools across are replicating this. pic.twitter.com/qLvhN44HcB
— Bala (@naartthigan) May 10, 2019






