കോടിക്കണക്കിനു ആരാധകരെ സൃഷ്ടിച്ച ഫാന്റസി സീരീസായ ഗെയിം ഓഫ് ത്രോണ്‍സ് അവസാനിച്ചു. എട്ടു സീസണ് നീണ്ടു നിന്ന പരമ്പരയുടെ അവസാന എപ്പിസോഡ് അമേരിക്കന്‍ സമയം രാത്രി ഒന്‍പതിനാണ് സംപ്രേക്ഷണം ചെയ്തത്. സീരീസിനെതിരെ വ്യപക പ്രതിഷേധം നിലനില്‍ക്കെ, അവസാന എപ്പിസോഡില്‍ സംഭവിച്ച മണ്ടത്തരമാണ് സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ ചര്‍ച്ച.
അവസാന എപ്പിസോഡിലെ ഒരു രംഗത്തില്‍ പ്ലാസ്റ്റിക്ക് വെള്ളകുപ്പി കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. നേരത്തെ നാലാം എപ്പിസോഡില്‍ കോഫി കപ്പ് കണ്ടെത്തിയത് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളകുപ്പി കണ്ടെത്തിയിരിക്കുന്നത്. ഡ്രാഗണ്‍ പിറ്റില്‍ നടക്കുന്ന യോഗത്തിലാണ് പ്ലാസ്റ്റിക്ക് കുപ്പി കണ്ടെത്തിയത്.
ഏറ്റവും അറിവുള്ള കഥാപാത്രം എന്ന് വിശേഷിപ്പിക്കാറുള്ള സാമിന്റെ അടുത്താണ് പ്ലാസ്റ്റിക്ക് കുപ്പി കണ്ടെത്തിയത്. അതിനാല്‍ തന്നെ സാം പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചു എന്ന നിലയിലാണ് ട്രോളുകള്‍ പുരോഗമിക്കുന്നത്. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയ വലിയ ആഘോഷം തന്നെ തുടങ്ങിയിട്ടുണ്ട്. സീസണ് എട്ടിനു നിലവാരം പോര എന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് പുതിയ പ്രശ്നം. നേരത്തെ അവസാന സീസണ് വീണ്ടും റീമേക്ക് ചെയ്യണം എന്ന ആവശ്യം ശക്തമായി ഓണ്‍ലൈന്‍ പ്രതിഷേധം നടന്നിരുന്നു. ഇത് സംബന്ധിച്ച് ലക്ഷക്കണക്കിനു പേരാണ് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പിട്ടത്.
അമേരിക്കന്‍ എഴുത്തുകാരന് ജോര്‍ജ് ആര് ആര് മാര്‍ട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പുസ്തക പരമ്പരയുടെ ടെലിവിഷന്‍ ആവിഷ്കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്. 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പുസ്തക പരമ്പരയിലെ ആദ്യത്തെ നോവലിന്റെ പേര് ഗെയിം ഓഫ് ത്രോണ്‍സ് എന്നായിരുന്നു ഇതാണ് ടെലിവിഷന്‍ സിരീസ് പേരായി സ്വീകരിച്ചിരിക്കുന്നത്. ഡേവിഡ് ബെനിയോഫ്, ഡി. ബി. വെയ്സ് എന്നിവരാണ് ഷോ ക്രിയേറ്റ് ചെയ്തത്. 2011 ഏപ്രില്‍ 17 നാണ് ആദ്യ സീസണിന്റെ ആദ്യപ്രദര്‍ശനം നടന്നത്.

Comments