
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പടിയിറങ്ങുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം ജൂണ്‍ ഏഴിന് ഒഴിയുമെന്നും മേ അറിയിച്ചു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും ഡൗണ്‍ സ്ട്രീറ്റില്‍ നടത്തിയ വികാരിനിര്ഭരമായ പ്രസംഗത്തില്‍ അവര്‍ വ്യക്തമാക്കി. 2016ലെ യൂറോപ്യന്‍ യൂണിയന് റഫറണ്ടം ഫലത്തെ മാനിച്ചുകൊണ്ടുള്ള തന്റെ ഏറ്റവും മികച്ച തീരുമാനമാണെന്ന് അവര്‍ പറഞ്ഞു.
ബ്രെക്സിറ്റില്‍ മേ കൊണ്ടുവന്ന ബദല്‍ നിര്‍ദേശം പാര്‍ലമെന്റ് തള്ളിയിരുന്നു. ബ്രെക്സിറ്റില്‍ നിന്നുണ്ടായ പരാജയത്തില്‍ 'അഗാധമായ ഖേദവും'അവര്‍ രേഖപ്പെടുത്തി. പുതുതായി വരുന്ന പ്രധാനമന്ത്രിക്ക് 'രാജ്യത്തിന്റെ താല്പര്യത്തിന് അനുസരിച്ച്' പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും അവര്‍ ആശംസിച്ചു.
പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുംവരെ തെരേസാ മേ പദവിയില്‍ തുടരും. 2016ലാണ് തെരേസാ മേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വവും പ്രധാനമന്ത്രി പദവിയും ഏറ്റെടുക്കുന്നത്.






