
തന്റെ പേരില്‍ വ്യജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടെന്ന് നടി മിയ. തന്റെ വേരിഫൈഡ് ഫേയ്സ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.'മിയ മിയ' എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും പലര്‍ക്കും മെേേസ്സജുകള് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞുവെന്നും താന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് വരെ അയാള്‍ പറയുന്നതായും മിയ ഫേയ്സ്ബുക്കില്‍ കുറിച്ചു. ഇന്നലെയാണ് ഇക്കര്യം അറിയിച്ച് മിയ ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.
'ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. കാസ്റ്റിങ് നടക്കുന്നതേ ഒള്ളൂ. താല്പര്യമുള്ളവര് പറയൂ..' മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സൗഹൃദം സ്ഥാപിക്കാന്‍ നടിക്ക് സന്ദേശം അയക്കുന്നവര്‍ക്ക് മറുപടി സന്ദേശവും ഈ അക്കൗണ്ടിലൂടെ നല്കുന്നുണ്ടായിരുന്നു. ഇതോടെയാണ് സംശയം പ്രകടിപ്പിച്ച് പലരും താരത്തെ വിളിച്ച് അന്വേഷിച്ചത്. ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പോസ്റ്റ്ചെയ്താണ് മിയയുടെ വിശദീകരണം.
മിയയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
മിയ മിയ എന്ന പേരില്‍ ഉള്ള ഒരു അക്കൗണ്ട്ല് നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകള്‍ക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു. Film direct ചെയ്യാന്‍ പോകുന്നു എന്നാണ് ആള് പറയുന്നത്. പലരോടും നമ്പര്‍ വാങ്ങി കാണാന്‍ ഉള്ള arrangements വരെ എത്തി എന്നാണ് അറിഞ്ഞത്.ഞാന്‍ miya എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരില്‍ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാല്‍ മറ്റു അക്കൗന്റ്സ്ലൂടെ വരുന്ന മെസ്സേജസ് നു ഞാന്‍ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു.






