
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ മമത ബാനര്ജിയ്ക്കുണ്ടായ തിരിച്ചടിയുടേയും ബി.ജെ.പി മുന്നേറ്റത്തിന്റേയും പശ്ചാത്തലത്തില്‍ തനിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ താത്പര്യമില്ലെന്ന് മമത ബാനര്‍ജി. മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷസ്ഥാനവും രാജിവെയ്ക്കാന്‍ സന്നദ്ധയാണെന്നുതെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മമത പറഞ്ഞു.
' ഞാന്‍ ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രിയാകാന്‍ തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. മമത പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ തൃണമൂല്‍ ഇന്ന് അടിയന്തരയോഗം വിളിച്ചിരുന്നു.
ബംഗാളില്‍ 34 സീറ്റുകളുണ്ടായിരുന്ന മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഈ വര്‍ഷം നേടാനായത് വെറും 22 സീറ്റുകളാണ്. മോഡിയും അമിത് ഷായും തെരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ സമയവും ബംഗാളിലായിരുന്നു. രണ്ടുപേരും 15 വീതം റാലികളാണ് ബംഗാളില്‍ നടത്തിയത്.
West Bengal CM Mamata Banerjee: I told at the beginning of the meeting that I don't want to continue as the Chief Minister. pic.twitter.com/KZvH9oyTec
— ANI (@ANI) May 25, 2019






