ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രീംകോടതി, ഹൈക്കോടതികള്‍, ജില്ലാ കോടതികള്‍ എന്നിവിടങ്ങളിലായി ആകെ 5.64 കോടി കേസുകള്‍ ഇപ്പോഴും തീര്‍പ്പാകാനുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാള്‍ രാജ്യസഭയെ അറിയിച്ചു.
സുപ്രീംകോടതിയില്‍ മാത്രം 96,000-ലധികം കേസുകള്‍ തീര്‍പ്പാക്കാനുണ്ട്. ഇതില്‍ 10,000-ത്തിലധികം കേസുകള്‍ പത്ത് വര്‍ഷത്തിലേറെയായി തുടരുന്നവയാണ്. 20 വര്‍ഷത്തിലേറെയായി കിടക്കുന്ന 558 കേസുകളും 30 വര്‍ഷത്തിലേറെയായി വിധി കാത്തിരിക്കുന്ന 26 കേസുകളും സുപ്രീംകോടതിയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഹൈക്കോടതികളില്‍ മാത്രം 30 വര്‍ഷത്തിലേറെയായി തീര്‍പ്പാകാതെ തുടരുന്ന 80,660 കേസുകളാണുള്ളത്. കേസുകള്‍ തീര്‍പ്പാക്കുന്നത് പൂര്‍ണമായും ജുഡീഷ്യറിയുടെ അധികാരപരിധിയിലായതിനാല്‍ എക്‌സിക്യൂട്ടീവിന് സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷികളുടെ ലഭ്യത, അന്വേഷണ ഏജന്‍സികളുടെ സഹകരണം, തെളിവുകളുടെ സ്വഭാവം, നിയമപരമായ സങ്കീര്‍ണതകള്‍ എന്നിവ കേസുകള്‍ നീണ്ടുപോകാന്‍ കാരണമാകുന്ന പ്രധാന ഘടകങ്ങളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകളും കേസുകളുടെ കൂമ്പാരത്തിന് പ്രധാന കാരണമാണ്. രാജ്യത്തെ 25 ഹൈക്കോടതികളിലെ 1,122 അംഗീകൃത ജഡ്ജി തസ്തികകളില്‍ 341 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. കീഴ്‌ക്കോടതികളിലെ 30,868 തസ്തികകളില്‍ 7,311 എണ്ണവും നിലവില്‍ ഒഴിവാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെയും കോടതി ജീവനക്കാരുടെയും കുറവും നടപടികള്‍ വൈകാന്‍ ഇടയാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

Comments